ബെംഗളുരു:സംസ്ഥാനത്തെ ജയിലുകൾക്ക് മാതൃകയായി ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ. സംസ്ഥാനത്ത് ആദ്യം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ജയിൽ ഇപ്പോൾ കൊവിഡ് മുക്തം. നൂറിലധികം കൊവിഡ് കേസുകളാണ് ജയിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ജയിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച നിയന്ത്രണ നടപടികൾ ഫലം കണ്ടു. ഇപ്പോൾ എല്ലാവരും കൊവിഡ് മുക്തം.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരപ്പന അഗ്രഹാര ജയിലിൽ ഒറ്റ ദിവസത്തിൽ പത്തിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തടവുകാർക്കാണ് കൂടുതലും രോഗം ബാധിച്ചത്. തുടർന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മി ജയിൽ സന്ദർശിച്ച് കൊവിഡ് ബാധ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി.
20 ദിവസം കൊണ്ടാണ് ജയിൽ അധികൃതരുടെയും തടവുകാരുടെയും കൂട്ടായ പ്രവർത്തന ഫലമായി കൊവിഡിനെ പിടിച്ചുകെട്ടാനായത്. കഴിഞ്ഞ ആഴ്ച മുതൽ ജയിലിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 4643 തടവുകാരാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജയിലായ പരപ്പന അഗ്രഹാര ജയിലിലുള്ളത്.
കൊവിഡിനെ നിയന്ത്രിച്ചത് കൂട്ടായ പ്രവർത്തനത്തിലൂടെ