തുമക്കുരു(കര്‍ണാടക):മുഖ്യമന്ത്രിയാവാന്‍ പറ്റാത്തതിന്‍റെ നിരാശ പങ്കുവച്ച് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. പരമേശ്വര. കൊരട്ടഗെരെ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ രണ്ട് തവണ വിജയിപ്പിച്ചു. എന്നാല്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ അവര്‍ തന്നെ തോല്‍പ്പിച്ചു.
മുഖ്യമന്ത്രിയാവാനുള്ള അവസരം ജനങ്ങള്‍ തട്ടികളഞ്ഞെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് - മുഖ്യമന്ത്രി
2013ല്‍ താന്‍ വിജയിച്ചിരുന്നെങ്കില്‍ തനിക്ക് മുഖ്യമന്ത്രിയാവാന്‍ സാധിക്കുമായിരുന്നു എന്ന് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര പറഞ്ഞു
മുഖ്യമന്ത്രിയാവാനുള്ള അവസരം ജനങ്ങള്‍ തട്ടികളഞ്ഞെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് പരമേശ്വര
2013ല്‍ ഒരൊറ്റ വോട്ടിനെങ്കിലും വിജയിച്ചിരുന്നെങ്കില്‍ തനിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. ഭാഗ്യം തന്നെ തുണച്ചില്ല. അതേസമയം തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ തനിക്ക് സംതൃപ്‌തിയുണ്ടെന്നും പരമേശ്വര പറഞ്ഞു. കൊരട്ടഗെരെ താലൂക്കിലെ ടൊവിനക്കരയില്‍ 'നമ്മുര' ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പരമേശ്വര്‍.