ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെ താലിബാൻ തീവ്രവാദികൾ കീഴടക്കിയത് ലോകമെമ്പാടും ചർച്ചയായിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യം താലിബാൻ ഭരണത്തിലേക്കെത്തി. മണിക്കൂറുകൾക്കകം പ്രസിഡന്‍റ് പോലും രാജ്യം വിട്ടു. എന്നാൽ അഫ്ഗാനിസ്ഥാന്‍റെ 34 പ്രവിശ്യകളിൽ താലിബാന് കീഴടക്കാൻ കഴിയാത്ത ഒരു ദേശമുണ്ട്.
1996 മുതൽ 2001വരെ താലിബാൻ അഫ്ഗാൻ ഭരിച്ചപ്പോഴും ഈ പ്രദേശ മാത്രം താലിബാന് കീഴടക്കാൻ പറ്റിയില്ല. ചെറുത്ത് നിൽപ്പിന്‍റെ ഉത്തമ ഉദാഹരണമായ ആ നാടാണ് 'പഞ്ച്ഷിർ'. കാബൂളിൽ നിന്ന് 70 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ഈ ഭൂ പ്രദേശം ഇന്നും താലിബാനെ അകറ്റി നിർത്തിയിരിക്കുകയാണ്.
Also read: അഫ്‌ഗാൻ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അംറുല്ല സാലിഹ്
മധ്യ ഏഷ്യയിലെ അഫ്ഗാനിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായി വസിക്കുന്ന താജിക്കുകളാണ് പഞ്ച്ഷിറിൽ കൂടുതലായി ഉള്ളത്. അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടതിന് ശേഷം സ്വയം പ്രസിഡന്‍റ് ആയി പ്രഖ്യാപനം നടത്തിയ ഗനി സർക്കാരിന്‍റെ ആദ്യ വൈസ് പ്രസിഡന്‍റായിരുന്ന അമറുള്ള സാലിഹ് വസിക്കുന്ന ഇടം.
മുൻ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി, അഹമ്മദ് മസൂദ് എന്നിവർക്കൊപ്പം ചേർന്ന് താലിബാൻ വിരുദ്ധ മുന്നണി രൂപീകരിച്ചതായി അമറുള്ള സാലിഹ് പഖ്യാപനം നടത്തിയത് പഞ്ച്ഷിറിൽ ഇരുന്നു കൊണ്ടാണ്. ഈ മൂന്ന് പേരും താജിക്ക് വംശത്തിൽപ്പെട്ടവരാണെന്നത് വേറൊരു രസകരമായ കാര്യമാണ്.
സോവയിറ്റ് അധിനിവേശത്തിനെതിരെ പോരാടിയ രാഷ്ട്രീയക്കാരനും സൈനികനുമായ അഹ്മദ് ഷാ മസൂദിന്‍റെ മകൻ മസൂദും താലിബാനെ വെല്ലുവിളിച്ച് പോരാട്ടം പ്രഖ്യാപിച്ചതും ഈ മണ്ണിൽ ചവിട്ടി നിന്നാണ്. അതിനപ്പുറം രസകരമായ കാര്യമെന്തെന്നാൽ താലിബാന്‍റെ വളരെ പ്രധാനപ്പെട്ട നേതാവായ അബ്ദുള്ള അബ്ദുള്ളയുടെ മാതാപിതാക്കൾ പഞ്ച്ഷിറിൽ നിന്നുള്ളവരാണ് എന്നതാണ്.
Also read:സർക്കാർ രൂപീകരണ ശ്രമങ്ങൾ തുടരുന്നു: ഹമീദ് കർസായിയുമായി ചർച്ച നടത്തി താലിബാൻ
പർവതനിരകളാൽ ചുറ്റപ്പെട്ട പഞ്ച്‌ഷീർ ആഴമേറിയ നദികളാലും മലഞ്ചെരുവുകളാലും മഞ്ഞുമൂടിയ കൊടുമുടികളാലും സമൃദ്ധമാണ്. പഞ്ച്‌ഷീർ താഴ്‌വരയിലുള്ള മലനിരകളിലെ ഇടുങ്ങിയ വഴികളിലൂടെ മാത്രമേ പുറത്തുനിന്നുള്ളവർക്ക് പഞ്ച്ഷറിലേക്ക് എത്താനാകു. ഇത് ഒരു കോട്ടപോലെ പഞ്ച്ഷറിനെ പൊതിഞ്ഞ് പിടിക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കടുപ്പമേറിയ ഭൂപ്രദേശവും പരുക്കൻ ഭൂമിയും ഗറില്ലാ യുദ്ധത്തിൽ മികവ് പുലർത്തിയിരുന്ന പ്രാദേശികരെയും സൃഷ്ടിച്ചിട്ടുണ്ട്.
'ഹിറ്റ് ആൻഡ് റൺ' തന്ത്രങ്ങൾ പയറ്റാനും, പതിയിരുന്ന് ആക്രമണം നടത്താനും, ഒളിച്ചിരിക്കാനും ശത്രുവിനെ കാത്തിരിക്കാനുമുള്ള സ്ഥലങ്ങളിലേക്ക് ഓടാനും ഈ ഭൂപ്രദേശം അനുയോജ്യമാണ്. 1979 ൽ റഷ്യ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കി 1989 ല്‍ പിൻവാങ്ങുന്നതുവരെ റഷ്യക്ക് കീഴ്‌പ്പെടാത്ത ഒരേ ഒരു പ്രദേശവും പഞ്ച്ഷിർ തന്നെ. അന്ന് സോവയിറ്റ് അധിനിവേശത്തിനെതിരെ നെഞ്ചും വിരിച്ച് നിന്ന് പോരാടിയ അഹമ്മദ് ഷാ മസൂദിനെ പഞ്ച്ഷീറിന്‍റെ സിംഹം എന്നാണ് അറിയപ്പെടുന്നത്.
1979ൽ മുജാഹിദ്ദീൻ സംഘത്തെ രൂപീകരിച്ച് സോവയിറ്റ് നടത്തിയ ആക്രമണത്തെ പഞ്ച്ഷിർ വിയജകരമായാണ് നേരിട്ടത്. 1996ൽല താലിബാൻ അഫ്ഗാൻ കീഴക്കിയപ്പോഴും അഹമ്മദ് ഷാ മസൂദും പഞ്ച്ഷീറും നെഞ്ചും വിരിച്ചു തന്നെ നിന്നു.
Also read: 'രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാന്‍'; അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത്