ഛണ്ഡിഗഡ്: പെണ്‍കുട്ടിക്ക് ജന്മം നല്‍കി എന്ന പേരില്‍ 'ശിക്ഷ'യായി ഭര്‍ത്താവിന്‍റെ കാല്‍പാദം നിര്‍ബന്ധിപ്പിച്ച് നക്കിപ്പിച്ചുവെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിനിയാണ് ഭര്‍ത്താവിനും അദ്ദേഹത്തിന്‍റെ വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചാന്ദ്‌നിബാഗ് പൊലീസില്‍ പരാതി നല്‍കിയത്. സ്‌ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കിയതായും യുവതിയുടെ പരാതിയിലുണ്ട്.
'ആശുപത്രിയില്‍വച്ചും അധിക്ഷേപം':ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി ദിവ്യാൻഷിനും കുടുബത്തിനുമെതിരെയാണ് യുവതിയുടെ ആരോപണങ്ങള്‍. 2017 ഡിസംബർ ഏഴിന് ഇയാളുമായുണ്ടായ വിവാഹ സമയത്ത് അമ്പത് ലക്ഷം സ്‌ത്രീധനമായി നൽകിയിരുന്നു. എന്നാല്‍, ഈ തുകയില്‍ ഭര്‍തൃവീട്ടുകാര്‍ അതൃപ്‌തി കാണിച്ചു. വിവാഹം കഴിഞ്ഞ് 20 ദിവസം പിന്നിട്ടപ്പോൾതന്നെ മാനസിക പീഡനം ആരംഭിച്ചു.