കേരളം

kerala

ETV Bharat / bharat

പണ്ഡിറ്റ് ബിർജു മഹാരാജ് ഇനി ഓർമ; പ്രശസ്‌ത കഥക് നർത്തകന്‍റെ മരണം 83-ാം വയസിൽ

ചെറുമകനൊപ്പം കളിക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് അബോധാവസ്ഥയിലാകുകയുമായിരുന്നു.

Pandit Birju Maharaj  Legendary Kathak Dancer  പണ്ഡിത് ബിർജു മഹാരാജ് അന്തരിച്ചു  പ്രശസ്‌ത കഥക് നർത്തകൻ അന്തരിച്ചു
പണ്ഡിറ്റ് ബിർജു മഹാരാജ് ഇനി ഓർമ; പ്രശസ്‌ത കഥക് നർത്തകന്‍റെ മരണം 83-ാം വയസിൽ

By

Published : Jan 17, 2022, 8:10 AM IST

Updated : Jan 17, 2022, 10:09 AM IST

ന്യൂഡല്‍ഹി: പ്രശസ്‌ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ്‌ അന്തരിച്ചു. 83 വയസായിരുന്നു. ഡൽഹിയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെറുമകനൊപ്പം കളിക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് അബോധാവസ്ഥയിലാകുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ഡയാലിസിസിന് വിധേയനായിരുന്നു.

കഥക് ഇതിഹാസത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഥക് അഭ്യസിക്കുന്നവരുടെ കുടുംബത്തിലാണ് പണ്ഡിറ്റ് ബിർജു മഹാരാജ്‌ ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ രണ്ട് അമ്മാവൻമാരായ ശംഭു മഹാരാജ്‌, ലഞ്ചു മഹാരാജ്‌, പിതാവ് അച്ചൻ മഹാരാജ്‌ തുടങ്ങിയവർ കുടുംബത്തിലെ പ്രധാന കഥക് നർത്തകരാണ്. തബ്‌ല, നാൽ തുടങ്ങിയ വാദ്യോപകരണങ്ങളും അദ്ദേഹം അഭ്യസിച്ചിരുന്നു.

ALSO READ:ശ്രീനഗറില്‍ സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം; സൈനികനും പ്രദേശവാസിക്കും പരിക്ക്

Last Updated : Jan 17, 2022, 10:09 AM IST

ABOUT THE AUTHOR

...view details