കേരളം

kerala

By

Published : May 15, 2021, 7:27 AM IST

ETV Bharat / bharat

കൊവിഡ് വ്യാപനം : പ്രതിസന്ധിയിലായി കശ്‌മീർ വിനോദസഞ്ചാര മേഖല

അടച്ചിടലുകളെ തുടര്‍ന്ന് മൂന്ന് വർഷമായി ഇവിടുത്തെ ടൂറിസം വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്.

Pandemic lockdown and Kashmir's tourism on a ventilator  Kashmir's tourism on a ventilator  Kashmir's tourism  lockdown and Kashmir's tourism  lockdown effects Kashmir's tourism  Jammu and Kashmir tourism under distress  COVID pandemic  കൊവിഡ് വ്യാപനം; പ്രതിസന്ധിയിലായി കശ്‌മീർ വിനോദസഞ്ചാര മേഖല  കൊവിഡ്  കശ്‌മീർ വിനോദസഞ്ചാര മേഖല
കൊവിഡ് വ്യാപനം; പ്രതിസന്ധിയിലായി കശ്‌മീർ വിനോദസഞ്ചാര മേഖല

ശ്രീനഗർ : കശ്മീരിന്‍റെ സൗന്ദര്യം വർണനകൾക്കപ്പുറമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് കശ്മീരിന്‍റെ ഭംഗി ആസ്വദിക്കാനെത്തുന്നത്. എന്നാൽ മൂന്ന് വർഷമായി സംഭവിക്കുന്ന അടച്ചിടലുകളെ തുടര്‍ന്ന് ടൂറിസം വ്യവസായം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് കേസുകളിൽ നേരിയ കുറവ് ഉണ്ടായപ്പോൾ വിനോദസഞ്ചാരമേഖലയിൽ ചെറിയ പ്രതീക്ഷ വന്നെങ്കിലും രണ്ടാം തരംഗം അതിനെ കെടുത്തി.

'ആർട്ടിക്കിൾ 370 റദ്ദാക്കിയതും പിന്നീടുള്ള ലോക്ക്ഡൗണുകളും കാരണം ദുരിതമനുഭവിക്കുകയാണ്. 'ഖേലോ ഇന്ത്യ' പോലുള്ള മത്സരങ്ങളിലൂടെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും കൊവിഡ് രണ്ടാം തരംഗത്തത്തോടെ പ്രതീക്ഷകളെല്ലാം നശിച്ചു'. ജെ & കെ ടൂറിസം അലയൻസ് ചെയർമാൻ മൻസൂർ പഖ്തൂൺ പറയുന്നു. ഇത്തവണ ടൂർ ഓപ്പറേറ്റർമാർ ഇന്ത്യയിലും വിദേശത്തും റോഡ്‌ഷോകൾ സംഘടിപ്പിച്ചിരുന്നെന്നും പാക്കേജുകളിൽ വൈവിധ്യമാർന്ന ഓഫറുകൾ കൊണ്ടുവന്നിരുന്നെന്നും അദ്ദേഹം അറിയിച്ചു.

'ടൂർ ഓപ്പറേറ്റർമാർ അമർനാഥ് യാത്രയ്ക്ക് നല്ല ബിസിനസ് പ്രതീക്ഷിച്ച് അതിനായി പാക്കേജുകൾ രൂപകൽപ്പന ചെയ്തിരുന്നു. എന്നാൽ രജിസ്ട്രേഷൻ അവസാനിച്ചെങ്കിലും ആരും കശ്മീർ സന്ദർശിക്കാൻ വരുന്നില്ല. അതിനാൽ ഞങ്ങൾ നഷ്‌ടത്തിലാണ്. ആളുകൾക്ക് അതിജീവനത്തിനുള്ള മാർഗങ്ങൾ നഷ്ടപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം'. ട്രാവൽ ഏജന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഫാറൂഖ് കോത്തു പറഞ്ഞു, വിനോദസഞ്ചാരമേഖലയിലുണ്ടായ ആഘാതം മൂലം ഏതാണ്ട് ഒരു ലക്ഷത്തോളം പേർ തൊഴിൽരഹിതരാണ്. ഇങ്ങനെയുള്ളവർക്കായി സർക്കാർ ഉടൻ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ ഇടി‌വി ഭാരതിനോട് പ്രതികരിച്ചു. 2021 ന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ 92,913 സഞ്ചാരികളാണ് കശ്‌മീർ സന്ദർശിച്ചത്. ഇതിൽ 354 വിദേശികളും 92,559 അഭ്യന്തര യാത്രികരും ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details