മുംബൈ:കൊവിഡ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരുന്നു. മഹാമാരി രാജ്യത്തെ ചെറുകിട വ്യവസായമേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ചെറുകിട വ്യവസായ മേഖല 82 ശതമാനം മാന്ദ്യം നേരിട്ടതായാണ് സര്‍വെ റിപ്പോര്‍ട്ട്. ഡണ്‍ ആന്‍റ് ബ്രാഡ്സ് ട്രീറ്റ് നടത്തിയ പഠനത്തിലാണ് ചെറുകിട മേഖലയെയും മഹാമാരി ഗുരുതരമായി ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
കൊവിഡില്‍ ചെറുകിട വ്യവസായ മേഖല 82% മാന്ദ്യം നേരിട്ടതായി സര്‍വെ ഫലം
പ്രതിവര്‍ഷം 150-200 കോടി വിറ്റുവരവുള്ള 250 കമ്പനികളെ കേന്ദ്രീകരിച്ചാണ് സര്‍വെ.
ഉത്പാദന സേവന മേഖലകളിലെ 250 കമ്പനികളെ കേന്ദ്രീകരിച്ചാണ് സര്‍വെ നടത്തിയത്. പ്രതിവര്‍ഷം 150-200 കോടി വിറ്റുവരവുള്ള കമ്പനികളാണ് ഇവ. കൊവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുന്നതിന് ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം കമ്പനികളും വ്യക്തമാക്കി.
ഏഴ് മെട്രോ നഗരങ്ങളിലെ കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വെ. 60 ശതമാനം കമ്പനികളും സര്‍ക്കാര്‍ സഹായമടക്കം കൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ 95 ശതമാനത്തോളം കമ്പനികളെ ബാധിച്ചെന്നും ഓഗസ്റ്റില്‍ 70 ശതമാനവും, അണ്‍ലോക്ക് പ്രഖ്യാപിച്ചതോടെ 2021 ഫെബ്രുവരിയില്‍ 40 ശതമാനത്തോളം പ്രതിസന്ധി ബാധിച്ചെന്നും സര്‍വെയില്‍ പറയുന്നു.