ചെങ്കൽപട്ട്:ശക്‌തമായ കടൽക്ഷേഭത്തിൽ പല്ലവ രാജവംശം നിർമ്മിച്ച ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങൾ കരയ്‌ക്കടിഞ്ഞു. തമിഴ്‌നാട്ടിലെ ചെങ്കൽപട്ടിലെ മാമല്ലപുരത്താണ് കഴിഞ്ഞ ദിവസം ഉണ്ടായ കടൽക്ഷേഭത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളുടെ തൂണുകൾ, ഇഷ്‌ടികകൾ, മിനാരത്തിന്‍റെ അവശിഷ്‌ടങ്ങൾ തുടങ്ങിയവ ലഭിച്ചത്. കരയ്‌ക്കടിഞ്ഞ പുരാവസ്‌തുക്കൾ കാണാൻ പ്രദേശത്ത് വൻ ജനക്കൂട്ടവും തടിച്ച് കൂടിയിട്ടുണ്ട്.
video: കടൽക്ഷേഭത്തിൽ കരയ്‌ക്കടിഞ്ഞ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ - പല്ലവ രാജവംശം
തമിഴ്‌നാട്ടിലെ ചെങ്കൽപട്ടിലെ മാമല്ലപുരത്താണ് പല്ലവ രാജവംശം നിർമ്മിച്ച ക്ഷേത്രത്തിന്‍റെ തൂണുകൾ, ഇഷ്‌ടികകൾ മുതലായവ കരയ്‌ക്കടിഞ്ഞത്.
![video: കടൽക്ഷേഭത്തിൽ കരയ്‌ക്കടിഞ്ഞ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ Pallava's Temple Exposed by the Sea Erosion at Mamallapuram മാമല്ലപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ കരയ്‌ക്കടിഞ്ഞു തമിഴ്‌നാട്ടിൽ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ കരയ്‌ക്കടിഞ്ഞു മാമല്ലപുരം രാജാവ് പല്ലവ രാജവംശം Pallava's Temple Exposed by the Sea Erosion](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15098165-thumbnail-3x2-pallava.jpg)
നൂറ്റാണ്ടുകൾക്ക് മുൻപ് മാമല്ലപുരം രാജാവ് പ്രദേശത്ത് 7 ക്ഷേത്രങ്ങൾ പണികഴിപ്പിച്ചതായി ചില പുരാണ കഥകളിൽ പറയുന്നുണ്ട്. അതിൽ ആറ് ക്ഷേത്രങ്ങൾ കാലക്രമേണ കടലിൽ മുങ്ങിയിരുന്നു. ഈ ആറ് ക്ഷേത്രങ്ങളുടെ അവശിഷ്‌ടങ്ങളാണ് ഇപ്പോൾ തീരത്ത് അടിഞ്ഞിരിക്കുന്നത് എന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.
മാമല്ലപുരം തീരത്ത് നിന്ന് നേരത്തെയും പുരാതന നാണയങ്ങൾ, പാത്രങ്ങൾ മുതലായവയും ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് പുരാവസ്തു വകുപ്പ് കൂടുതൽ പരിശോധന നടത്തിയാൽ മൂല്യമേറിയ പല വസ്‌തുക്കളും കണ്ടെത്താൻ കഴിയും എന്നാണ് നാട്ടുകാരുടെ അഭിപ്രായം.