ചെന്നൈ: രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം റിയാലിറ്റി ഷോ ബിഗ് ബോസിനും ആതിഥേയത്വം വഹിക്കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ മേധാവിയും നടനുമായ കമൽ ഹാസനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമി. എഴുപതാമത്തെ വയസ്സിൽ റിയാലിറ്റി ഷോ അവതരിപ്പിക്കുന്ന ഒരു നടന്‍റെ ധാർമ്മികത എത്രത്തോളമാണെന്ന് അദ്ദേഹം ചോദിച്ചു.
ബിഗ് ബോസ് ആതിഥേയത്വം വഹിക്കുന്നതിന് കമൽ ഹാസനെ വിമർശിച്ച് എടപ്പടി പളനിസ്വാമി - കമൽ ഹാസനെ വിമർശിച്ച് എടപ്പടി പളനിസ്വാമി
ബിഗ് ബോസ് ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്ന ആളുകൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ എങ്ങനെയിരിക്കും? നല്ല കുടുംബ ബന്ധങ്ങൾ ഇല്ലാതാക്കുകയാണ് കമല്‍ ഹാസന്‍റെ ജോലിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു
![ബിഗ് ബോസ് ആതിഥേയത്വം വഹിക്കുന്നതിന് കമൽ ഹാസനെ വിമർശിച്ച് എടപ്പടി പളനിസ്വാമി Palaniswami slams Kamal Haasan Edappadi Palaniswami Kamal Haasan politics Makkal Needhi Maiam kamal haasan Tamil Nadu Chief Minister Edappadi Palaniswami എടപ്പടി പളനിസ്വാമി കമൽ ഹാസനെ വിമർശിച്ച് എടപ്പടി പളനിസ്വാമി ബിഗ് ബോസ് ആതിഥേയത്വം വഹിക്കുന്നതിന് കമൽ ഹാസനെ വിമർശിച്ച് എടപ്പടി പളനിസ്വാമി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9917716-970-9917716-1608255957952.jpg)
കമൽ ഹാസൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ആതിഥേയത്വം വഹിക്കുന്നു. ബിഗ് ബോസ് അവതരിപ്പിക്കുന്ന ആളുകൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ എങ്ങനെയിരിക്കും? നല്ല കുടുംബ ബന്ധങ്ങൾ ഇല്ലാതാക്കുകയാണ് കമല്‍ ഹാസന്‍റെ ജോലിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രചാരണത്തിന് തുടക്കമിട്ട കമല്‍ ഹാസൻ 2021ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് സ്ഥിരീകരിച്ചിരുന്നു. വരും ദിവസങ്ങളിൽ താൻ മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിക്കുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.