ചെന്നൈ :അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് കെ പളനിസ്വാമി പാർട്ടി കോർഡിനേറ്റർ പനീർസെൽവവുമായി ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തി. പാർട്ടിയുടെ പുതുക്കോട്ടൈ നോർത്ത് ജില്ല സെക്രട്ടറി സി വിജയ ഭാസ്‌കറിനൊപ്പം പനീര്‍സെല്‍വത്തിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. പനീർസെൽവത്തിന്‍റെ സഹോദരൻ ഒ ബാലമുരുകന്‍റെ മരണത്തിൽ പളനിസ്വാമി അനുശോചനം അറിയിക്കുകയും ചെയ്തു.
പനീർസെൽവവുമായി കൂടിക്കാഴ്‌ച നടത്തി കെ പളനിസ്വാമി - എഐഎഡിഎംകെ
പനീർസെൽവവുമായി അഭിപ്രായ വ്യതാസങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പളനിസ്വാമി നിഷേധിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച
Palaniswami calls on Panneerselvam
Also Read:കൊവിഡ് : പ്ളസ് ടു പൊതുപരീക്ഷ റദ്ദാക്കി തമിഴ്‌നാട്
പനീർസെൽവവുമായി അഭിപ്രായ വ്യതാസങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ വെള്ളിയാഴ്‌ച പളനിസ്വാമി നിഷേധിച്ചിരുന്നു. അഭിപ്രായ ഭിന്നതയില്ലെന്നും സെൻസേഷണലിസത്തിന്‍റെ പേരിൽ മാധ്യമങ്ങൾ പലതും പര്‍വതീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവിഷയങ്ങളിൽ വ്യത്യസ്‌ത അഭിപ്രായങ്ങളും പ്രസ്‌താവനകളും നടത്തിയതോടെയാണ് ഭിന്നിപ്പ് സംബന്ധിച്ച് വാര്‍ത്തകളുണ്ടായത്.