ചെന്നൈ:എഐഎഡിഎംകെ നേതാക്കളായ എടപ്പാടി പളനിസ്വാമിയും (ഇപിഎസ്) ഒ പനീർസെൽവവും (ഒപിഎസ്) തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ വഴിത്തിരിവ്. ഒപിഎസിന് അനുകൂലമായ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസുമാരായ എം ദുരൈസ്വാമിയും സുന്ദർ മോഹനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഇപിഎസിന് അനുകൂലമായ വിധി.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ ട്രഷററുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ ജൂലൈ 11 നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ചെന്നൈയിലെ വാനഗരത്തെ എഐഎഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ നീക്കം. ഈ യോഗമാണ് ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത്.