പഞ്ചാബ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ഗ്വാദർ എക്‌സ്‌പ്രസ് വേയിൽ ചൈനീസ് പൗരന്മാർ ഉൾപ്പെടെ സഞ്ചരിച്ച വാഹനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്‌ച വൈകുന്നേരം നടന്ന സംഭവത്തിൽ ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു.
പാകിസ്ഥാനിൽ ചാവേർ ആക്രമണം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം - ചാവേർ ആക്രമണം
ഗ്വാദർ എക്‌സ്‌പ്രസ് വേയിൽ ചൈനീസ് പൗരന്മാർ ഉൾപ്പെടെ സഞ്ചരിച്ച വാഹനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ചാവേർ ആക്രമണം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
മത്സ്യത്തൊഴിലാളികളുടെ കോളനിക്കടുത്തുള്ള തീരദേശ റോഡ് ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്നാണ് വിവരം. അതേസമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബിഎൽഎ), മജീദ് ബ്രിഗേഡ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് മാധ്യമ റിപ്പോർട്ട്. നിരവധി സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പൊലീസും സുരക്ഷ സേനയും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ALSO READ:റഷ്യൻ വനിതകൾ ഗോവയിൽ മരിച്ച നിലയിൽ