കേരളം

kerala

ETV Bharat / bharat

ലഹരി ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്ഥാന്‍ സ്വദേശി പിടിയില്‍ - Pakistani national

ലഹരി ഉപയോഗിച്ചതോടെ അറിയാതെ അതിര്‍ത്തി കടന്നു എന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി യുവാവിനെ റിമാന്‍ഡ് ചെയ്‌തു

Pakistani national crossed border  ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്ഥാന്‍ സ്വദേശി പിടിയില്‍  ഇന്ത്യന്‍ അതിര്‍ത്തി കടന്നയാള്‍ പിടിയില്‍  Pakistani national  Pakistani national crossed border and came to India
ലഹരി ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്ഥാന്‍ സ്വദേശി പിടിയില്‍

By

Published : Aug 1, 2022, 6:27 PM IST

അമൃത്‌സര്‍:ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയ പാകിസ്ഥാന്‍ പൗരനെ കസ്റ്റഡിയില്‍ എടുത്ത് സേന. അട്ടാരി ഗേറ്റിലാണ് ഇയാള്‍ പൊലീസിന്‍റെ പിടിയില്‍ ആയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. പാകിസ്ഥാനിലെ നങ്കല്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാളെന്നാണ് പൊലീസിനോട് പറഞ്ഞത്.

മയക്കുമരുന്ന് കഴിച്ചതിന്‍റെ ലഹരിയിലാണ് അതിര്‍ത്തി കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നിലവില്‍ അസാധാരണമായി ഒന്നു കാണുന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Also Read: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാക് ബാലനെ സേന തിരിച്ചയച്ചു

ABOUT THE AUTHOR

...view details