കേരളം

kerala

ETV Bharat / bharat

Pakistani arrested for crossing border 'ഇന്ത്യയിലുള്ള ഭാര്യയെ കാണണം'; അനധികൃതമായി അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ പൗരൻ പിടിയിൽ

Pakistani arrested at Hyderabad നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് ഒരു വർഷത്തോളമായി ഹൈദരാബാദിൽ താമസിക്കുന്ന പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ സ്വദേശി ഫയാസ് അഹമ്മദിനെയാണ് പൊലീസ് പിടികൂടിയത്

Pakistani  Pakistani staying in Hyderabad for one year  Pakistani caught by the police  Pakistani crossed borders for wife  Pakistani arrested at Hyderabad  fake aadhaar  ഭാര്യയെ കാണാൻ രാജ്യാതിർത്തി കടന്നു  പാകിസ്ഥാനി യുവാവ്  പാകിസ്ഥാനി യുവാവ് അറസ്‌റ്റിൽ  പാകിസ്ഥാനി യുവാവ് ഹൈദരാബാദിൽ അറസ്‌റ്റിൽ  ഹൈദരാബാദ് സ്വദേശിനിയെ കാണാൻ പാകിസ്ഥാനി യുവാവ്
Pakistani arrested for crossing border for wife

By ETV Bharat Kerala Team

Published : Sep 1, 2023, 10:57 PM IST

ഹൈദരാബാദ് : പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ കാണാൻ അതിർത്തി കടന്നെത്തി ഒരു വർഷത്തോളം രാജ്യത്ത് അനധികൃതമായി താമസിച്ച പാകിസ്ഥാൻ പൗരൻ പിടിയിൽ. (Pakistani crossed the borders). നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് ഹൈദരാബാദിൽ താമസമാക്കിയ പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ സ്വദേശി ഫയാസ് അഹമ്മദാണ് (24) പൊലീസിന്‍റെ പിടിയിലായത്.

ഒൻപത് മാസം മുൻപ് ഇന്ത്യയിലെത്തിയ ഫയാസ് മറ്റൊരാളുടെ പേരിൽ ആധാർ കാർഡ് (Fake Aadhaar card) എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് വെസ്‌റ്റ് സോൺ ഡിസിപി സായ്‌ ചൈതന്യ പറഞ്ഞു. ഹൈദരാബാദിലെ കിഷൻബാഗ് സ്വദേശിയായ ഇയാളുടെ ഭാര്യ നേഹ ഫാത്തിമയെ (29) കാണാനാണ് ഫയാസ് ഇന്ത്യയിലെത്തിയത്.

2018 ലാണ് ഫയാസ് അഹമ്മദ് ജോലി ആവശ്യത്തിനായി ഷാർജയിൽ എത്തിയത്. തുടർന്ന് ടെക്‌സ്‌റ്റയിൽ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ 2019 ൽ ഷാർജയിലെത്തിയ ഹൈദരാബാദ് സ്വദേശിനിയായ നേഹ ഫാത്തിമയുമായി പരിചയത്തിലാകുകയായിരുന്നു. ഫാത്തിമയ്‌ക്ക് മില്ലേനിയം ഫാഷൻ ഇൻഡസ്‌ട്രിയിൽ ജോലി ലഭ്യമാക്കാനും ഫയാസ് സഹായിച്ചിരുന്നു. ഇരുവരും തമ്മിൽ പിന്നീട് പ്രണയത്തിലാകുകയും 2019ൽ തന്നെ ഷാർജയിൽ വച്ച് വിവാഹിതരാകുകയും ചെയ്‌തു. ദമ്പതികൾക്ക് ഒരു മകനുണ്ട്.

ശേഷം കഴിഞ്ഞ വർഷം ഹൈദരാബാദിലെത്തിയ നേഹ ഫാത്തിമ കിഷൻബാഗിലെ അസഫ് ബാബനഗറിൽ താമസമാക്കി. ഫയാസ് ഷാർജയിൽ നിന്നും പാകിസ്ഥാനിലേയ്‌ക്കും മടങ്ങിയിരുന്നു. തുടർന്ന് ഫാത്തിമയുടെ മാതാപിതാക്കളായ സുബൈർ ഷെയ്‌ഖും അഫ്‌സൽ ബീഗവും ഫയാസിനെ ബന്ധപ്പെടുകയും ഹൈദരാബാദിലേക്ക് വരുന്നതിന് ആവശ്യമായ തിരിച്ചറിയൽ രേഖകൾ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു.

Also Read :സീമ ഹൈദർ ഇനി 'റോ ഏജന്‍റ്'; കാമുകനെ തേടിയെത്തിയ പാകിസ്ഥാനി യുവതിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം

തിരിച്ചറിയൽ രേഖകളില്ലാതെ നേപ്പാളിലെത്തി : വിസയോ മറ്റ് തിരിച്ചറിയൽ രേഖയോ ഇല്ലാതിരുന്നിട്ടും 2022 നവംബറിലാണ് ഫയാസ് പാകിസ്ഥാനിൽ നിന്ന് നേപ്പാളിലെത്തിയത്. ശേഷം സുബൈർ ഷെയ്‌ഖും അഫ്‌സൽ ബീഗവും നേപ്പാളിലെ കാഠ്‌മണ്ഡുവിൽ ചെന്ന് ഇയാളെ കാണുകയും ഇവരുടെ സഹായത്തോടെ ഫയാസ് ഇന്ത്യയിലെത്തുകയുമായിരുന്നു. തുടർന്ന് കിഷൻബാഗിൽ അനധികൃതമായി താമസിച്ചുപോന്ന ഇയാൾ ഇതേ നാട്ടുകാരനാണെന്ന രീതിയിൽ നാട്ടുകാരെ കമ്പിളിപ്പിക്കാനും ശ്രമിച്ചു.

ഇതിനായി ഫാത്തിമയുടെ കുടുംബം മടപുരിലെ ഒരു ആധാർ കേന്ദ്രത്തിൽ ഫയാസിനെ എത്തിച്ച് ഇവരുടെ മകൻ മുഹമ്മദ് ഗൗസിന്‍റെ പേരിൽ ആധാർ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. ഇതിനായി വ്യാജ ജനന സർട്ടിഫിക്കറ്റാണ് (fake birth certificate) ഫയാസ് സമർപ്പിച്ചത്. സുബൈറിനും അഫ്‌സലിനും മുഹമ്മദ് ഗൗസ് എന്ന മകനില്ലെന്ന് അറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയും ഇയാളുടെ പാകിസ്ഥാൻ (Pakistan) പാസ്‌പോർട്ടിന്‍റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തുകയും ചെയ്‌തു. ഫാത്തിമയുടെ മാതാപിതാക്കൾ ഒളിവിലാണ്. പ്രതിയെ കൗണ്ടർ ഇന്‍റലിജൻസും കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികളും ചോദ്യം ചെയ്‌തുവരുന്നു.

ABOUT THE AUTHOR

...view details