ജമ്മു: ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് മേഖലയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. മേഖലയിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുകയാണെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയിലെ മാൻകോട്ട് സെക്ടറിലാണ് പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ തുടർച്ചയായി ലംഘിക്കുന്നുണ്ട്.
പൂഞ്ചിൽ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ - ജമ്മുകശ്മീർ
നിയന്ത്രണ രേഖയിലെ മാൻകോട്ട് സെക്ടറിലാണ് പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ തുടർച്ചയായി ലംഘിക്കുന്നുണ്ട്.
ജമ്മുകശിമീരിലെ പൂഞ്ചിൽ പാക് സൈന്യത്തിന്റെ പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
ചെറു ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് രാവിലെ 9.30നാണ് അക്രമണം നടത്തിയത്. ആക്രമണം നടന്ന മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചുകൊണ്ടാണ് ഇന്ത്യൻ സേന തിരിച്ചടിക്കുന്നത്.