ജമ്മു കശ്‌മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ - വെടി നിർത്തൽ കരാർ
2021 ഫെബ്രുവരി 4 ന് ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ സുന്ദർബാനി സെക്‌ടറിലാണ് പാകിസ്ഥാൻ അവസാനമായി വെടിനിർത്തൽ ലംഘനം നടത്തിയത്
ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ സാംബ പ്രദേശത്ത് വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. രണ്ട് മാസത്തിന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ കരാർ ലംഘിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു ലംഘനമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരിയിലായിരുന്നു നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ചർച്ചക്ക് ശേഷം ഇന്ത്യ, പാകിസ്ഥാൻ ഡയറക്‌ടർ ജനറൽമാർ അംഗീകരിച്ചത്. 2021 ഫെബ്രുവരി 4 ന് ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ സുന്ദർബാനി സെക്‌ടറിലാണ് പാകിസ്ഥാൻ അവസാനമായി വെടിനിർത്തൽ ലംഘനം നടത്തിയത്. ഇതിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.