കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം - പാകിസ്താന്‍ ആക്രണമം

മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

Pakistan violates ceasefire in another sector of Poonch  Pakistan violates ceasefire  ceasefire violation  അതിര്‍ത്തിയില്‍ സംഘര്‍ഷം  വെടിനിര്‍ത്തല്‍ ലംഘനം  പാകിസ്താന്‍ ആക്രണമം  കശ്മീരില്‍ ആക്രമണം
കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തി

By

Published : Nov 7, 2020, 9:38 PM IST

ജമ്മു കശ്മീര്‍: പൂഞ്ച് ജില്ലയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ദേഗ്‌വാറ സെക്ടറിലാണ് പാകിസ്താന്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയത്. ശനിയാഴ്ച വൈകിട്ട് 5.45 ഓടെയാണ് ആക്രമണം. പ്രതിരോധ മന്ത്രിയുടെ വക്താവായ കേണല്‍ ദേവേന്ദ്ര ആനന്ദാണ് ഇക്കാര്യം അറിയിച്ചത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം അതിര്‍ത്തിയില്‍ 3200ല്‍ അധികം വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ പാകിസ്താന്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details