പോർബന്തർ (ഗുജറാത്ത്): പോർബന്തർ (ഗുജറാത്ത്): പോർബന്തർ അറബിക്കടലിൽ നിന്ന് 60 മത്സ്യത്തൊഴിലാളികളെയും 10 ബോട്ടുകളെയും പാകിസ്ഥാൻ പിടികൂടി. 24 മണിക്കൂറിനിടെ 13 ബോട്ടുകളാണ് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടിച്ചെടുത്തത്.
മൂന്ന് മത്സ്യബന്ധന ബോട്ടുകളെയും 18 മത്സ്യത്തൊഴിലാളികളെയും ചൊവ്വാഴ്‌ച പാകിസ്ഥാൻ ബന്ദികളാക്കിയിയിരുന്നു. നിലവിൽ ഓഖ, പോർബന്തർ എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളാണ് പാകിസ്ഥാൻ ഏജൻസി തട്ടിക്കൊണ്ടുപോയത്.
ഒരാഴ്‌ചയ്ക്കിടെ 17 ബോട്ടുകളും നൂറിലധികം മത്സ്യത്തൊഴിലാളികളെയും പാകിസ്ഥാൻ മറൈൻ സെക്യൂരിറ്റി ഏജൻസി തട്ടിക്കൊണ്ടുപോയ വാർത്തയാണ് മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നത്. ഗുജറാത്തിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ സമുദ്രത്തിൽ മത്സ്യബന്ധനം നടത്തി അവർ ഉപജീവനം കണ്ടെത്തുന്നു. എന്നാൽ പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോകുന്നത് ആശങ്ക ഉയത്തിയിരിക്കുകയാണ്.