കേരളം

kerala

ETV Bharat / bharat

മഹാരാജ രഞ്ജിത് സിംഗ് ഓർമദിനം : സിഖ് തീര്‍ഥാടകര്‍ക്ക് ലാഹോറില്‍ പ്രവേശനാനുമതിയില്ല

ഷേർ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിങ്ങിന്‍റെ ഓർമ ദിനത്തിനോട് അനുബന്ധിച്ച് സിഖ് തീർഥാടകരുടെ ജത്യാത്ര യാത്രയ്ക്ക് അനുമതിയില്ല.

Citing pandemic, Pak denies permission to Indian Sikhs to visit Lahore on death anniversary of Maharaja Ranjit Singh  covid pandemic  death anniversary of Maharaja Ranjit Singh  lahore  pakistan  jat community  മഹാരാജ രഞ്ജിത് സിംഗ് ഓർമ്മദിനം; ഇന്ത്യന്‍ സിഖുകാർക്ക് പ്രവേശനാനുമതി നിഷേധിച്ച് പാക് സർക്കാർ  മഹാരാജ രഞ്ജിത് സിംഗ് ഓർമ്മദിനം  പാകിസ്ഥാന്‍  പഞ്ചാബ്  ഇന്ത്യന്‍ സിഖ്
മഹാരാജ രഞ്ജിത് സിംഗ് ഓർമ്മദിനം; ഇന്ത്യന്‍ സിഖുകാർക്ക് പ്രവേശനാനുമതി നിഷേധിച്ച് പാക് സർക്കാർ

By

Published : Jun 17, 2021, 9:24 AM IST

ഛണ്ഡിഗഡ് : ഷേർ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗിന്‍റെ ഓർമ ദിനത്തിനോട് അനുബന്ധിച്ച് ലാഹോറിലെ ഗുരുദ്വാര ശ്രീ ഡെഹ്റ സാഹിബ് സന്ദർശിക്കുന്ന സിഖ് തീർഥാടകരുടെ ജത്യാത്രയ്ക്ക് റദ്ദാക്കുന്നതായി ശിരോമണി ഗുരുദ്വാര പർഭന്ധക് കമ്മിറ്റി.

കൊവിഡ് മഹാമാരിമൂലം പാകിസ്ഥാൻ സർക്കാർ യാത്രയ്ക്ക് അനുമതി നിഷേധിച്ചതായി എസ്‌ജിപിസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.ജൂൺ 30നാണ് മഹാരാജ രഞ്ജിത് സിംഗിന്‍റെ ജന്മവാർഷികം ആചരിക്കാനായി തീര്‍ഥാടകസംഘം പാകിസ്ഥാനിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്.

കൂടുതൽ വായിക്കാന്‍: പഞ്ചാബിൽ ഗുരു നാനാക്ക് സ്റ്റേഡിയം തുറക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ പ്രതിഷേധം

എന്നാൽ കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്ര വേണ്ടെന്ന് വയ്ക്കുന്നതായി എസ്‌ജി‌പി‌സിയുടെ മീഡിയ അസിസ്റ്റന്‍റ് സെക്രട്ടറി കുൽ‌വീന്ദർ സിംഗ് രാംദാസ് പറഞ്ഞു. യാത്രയ്ക്കായി രേഖകൾ പാസ്‌പോർട്ട് ഓഫിസിൽ സമർപ്പിച്ച തീർഥാടകരോട് അവ തിരികെ കൈപ്പറ്റണമെന്നും എസ്‌ജിപിസി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details