ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഷാർജ വിമാന സർവീസിന് വ്യോമപാത അനുവദിക്കാതെ പാകിസ്ഥാൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ത്രിദിന ജമ്മു കശ്‌മീർ സന്ദർശന വേളയിലാണ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്‌തത്.
11 വര്‍ഷത്തിന് ശേഷമാണ് ശ്രീനഗറില്‍ നിന്നുള്ള അന്തരാഷ്ട്ര വിമാന സര്‍വീസ് പുനരുജ്ജീവിപ്പിക്കുന്നത്. 2009ല്‍ ശ്രീനഗറില്‍ നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് നടത്തിയിരുന്നു. പിന്നീടത് നിര്‍ത്തലാക്കുകയായിരുന്നു.
നിരാശ പ്രകടിപ്പിച്ച് രാഷ്‌ട്രീയ നേതൃത്വം
ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതൃത്വം പാകിസ്ഥാന്‍റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. പാകിസ്ഥാന്‍റെ നിലപാട് നിരാശാജനകമാണെന്നും 2009-10 കാലയളവിൽ ശ്രീനഗറിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസിലും പാകിസ്ഥാൻ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ട്വിറ്ററിൽ കുറിച്ചു.