ശ്രീനഗർ:ജമ്മു കശ്മീരിലെ കതുവ ജില്ലയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ തുടങ്ങിയ വെടിവയ്പ്പ് തുടരുകയാണ്.
ജമ്മു കശ്മീരിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നു - pakistan continues to violate ceasefir
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ തുടങ്ങിയ വെടിവയ്പ്പ് തുടരുകയാണ്.
ജമ്മു കശ്മീരിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നു
ഹിരാനഗർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിലുളള ഫോർവേഡ് പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വെടി വയ്പ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ സൈന്യം സത്പാൽ, മന്യാരി, കരോൾ കൃഷ്ണ, ഗുർനം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ആക്രമണം നടത്തിയത്.
സൈന്യം തിരിച്ചടിക്കുന്നുണ്ടെന്നും ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.