കേരളം

kerala

ETV Bharat / bharat

ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു - സൈന്യം ഭീകരര്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത

ഒരു ഭീകരനെ പിടികൂടിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു

Pakistani  Terrorist killed in Kashmir  Pak terrorist killed, another captured in Jammu Kashmir  Uri sector  ജമ്മു കശ്‌മീര്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത  ജമ്മു കശ്‌മീര്‍ പാക് ഭീകരന്‍ വാര്‍ത്ത  ഉറി സെക്‌ടര്‍ പാക് ഭീകരന്‍ വാര്‍ത്ത  സൈന്യം ഭീകരര്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത  നിയന്ത്രണ രേഖ ഏറ്റുമുട്ടല്‍ വാര്‍ത്ത
ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു

By

Published : Sep 28, 2021, 12:26 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഉറി സെക്‌ടറില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. ഒരു ഭീകരനെ പിടികൂടിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്‌റ്റംബര്‍ 18, 19 തീയതികളില്‍ ഭീകരര്‍ നിയന്ത്രണ രേഖ വഴി നുഴഞ്ഞ് കയറാനുള്ള ശ്രമം നടത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ടയാളെയാണ് സൈന്യം പിടികൂടിയതെന്നാണ് വിവരം.

ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി മൂന്ന് വ്യത്യസ്ഥ പ്രദേശങ്ങളിലുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Read more: ബന്ദിപൊരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ABOUT THE AUTHOR

...view details