വെടിനിര്‍ത്തല്‍ ലംഘനം ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി - വെടിനിര്‍ത്തല്‍ ലംഘനം
ഇന്ത്യൻ സൈന്യം വെടിനിർത്തൽ നിയമം ലംഘിച്ചെന്നാരോപിച്ച് പ്രതിഷേധം രേഖപ്പെടുത്തി പാക്കിസ്ഥാന്‍. ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്
വെടിനിര്‍ത്തല്‍ ലംഘനം ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യം വെടിനിർത്തൽ നിയമം ലംഘിച്ചെന്നാരോപിച്ച് പ്രതിഷേധം രേഖപ്പെടുത്തി പാക്കിസ്ഥാന്‍. ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. നിയന്ത്രണ രേഖയിലെ ഹോട്ട്‌സ്പ്രിംഗ് മേഖലയിൽ നടന്ന വെടിവയ്പിൽ 55 കാരനായ പൗരന് ഗുരുതര പരിക്കേറ്റതായി വിദേശകാര്യ ഓഫീസ് ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ 2003 ലെ വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്നും വിദേശകാര്യ കാര്യാലയം അറിയിച്ചു.