ന്യൂഡൽഹി:ഇന്ത്യ-പാക് അതിർത്തിയായ രാജസ്ഥാനിലെ അനുപ്‌ഗഡിൽ സുരക്ഷ സേനയും (ബിഎസ്എഫ്) പാകിസ്ഥാൻ റേഞ്ചേഴ്‌സും തമ്മിൽ വെടിവയ്‌പ്പ്. പാക് റേഞ്ചർമാർ ബിഎസ്എഫിന് നേരെ യാതൊരു പ്രകോപനവും കൂടാതെ ഇന്നലെ രാത്രി വെടിയുതിർക്കുകയായിരുന്നു. ആറ് മുതൽ ഏഴ് റൗണ്ടുകൾ വരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്.
അതിർത്തിയില്‍ പാക് സൈന്യത്തിന്‍റെ വെടിവയ്‌പ്പ്; തിരിച്ചടിച്ച് ബിഎസ്എഫ് - പാക് റേഞ്ചർമാർ
ആറ് മുതൽ ഏഴ് റൗണ്ടുകൾ വരെ പാക് സൈന്യം വെടിയുതിർത്തു. പിന്നാലെ തിരിച്ചടിയുമായി ബിഎസ്എഫ്. പാക് റേഞ്ചേഴ്‌സിന് നേരെ ബിഎസ്എഫ് 18 റൗണ്ട് വെടിയുതിർത്തു.
ഇന്ത്യ-പാക് അതിർത്തിയിൽ വെടിവയ്‌പ്പ്
തുടർന്ന് പാക് സൈന്യത്തിന് നേരെ ബിഎസ്എഫ് 18 റൗണ്ട് വെടിയുതിർത്തു. വെടിവയ്‌പ്പിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ഫ്ലാഗ് മീറ്റിംഗ് വിളിക്കുകയും ചെയ്‌തുവെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.