കേരളം

kerala

ETV Bharat / bharat

മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം: അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ഇന്ത്യൻ സർക്കാർ മതസ്വാതന്ത്ര്യത്തെയും പ്രത്യേകിച്ച് മുസ്ലീങ്ങളുടെ അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണെന്നാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ ആരോപണം

By

Published : Jun 6, 2022, 8:07 AM IST

Pak PM Sharif condemns controversial remarks of BJP leader against Prophet  Pak PM Sharif  controversial remarks of BJP leader against Prophet  മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം  മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശത്തിൽ അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്  മതസ്വാതന്ത്ര്യം  പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്  ഇന്ത്യയിൽ മത സ്വാതന്ത്രം നഷ്‌ടപ്പെട്ടെന്ന് ഷഹബാസ് ഷെരീഫ്  പ്രവാചകനെ കുറിച്ച് വിവാദ പരാമർശം നടത്തി ബിജെപി നേതാക്കൾ
മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം: അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയിൽ മത സ്വാതന്ത്രം നഷ്‌ടപ്പെട്ടെന്ന് ഷഹബാസ് ഷെരീഫ്. ലോക രാജ്യങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നുപുർ ശർമയും നവീൻ ജിൻഡാലും നടത്തിയ വിവാദ പരാമർശത്തിലാണ് ഷഹബാസ് ഷെരീഫിന്‍റെ പ്രതികരണം.

പ്രവാചകനെ കുറിച്ച് ഇന്ത്യയിലെ ബിജെപി നേതാവിന്‍റെ വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങളെ ശക്തമായ വാക്കുകളാൽ ഞാൻ അപലപിക്കുന്നു. എന്നും വിശുദ്ധ പ്രവാചകന്‍റെ സ്നേഹത്തിനും ആദരവിനും വേണ്ടി എല്ലാ മുസ്‌ലിങ്ങള്‍ക്കും അവരുടെ ജീവൻ ത്യജിക്കാൻ കഴിയുമെന്നും ഷെഹ്ബാസ് ട്വീറ്റിൽ കുറിച്ചു. നിലവിലെ ഇന്ത്യൻ സർക്കാർ മതസ്വാതന്ത്ര്യത്തെയും പ്രത്യേകിച്ച് മുസ്‌ലിങ്ങളുടെ അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ആരോപിച്ചു.

പ്രവാചകനെക്കുറിച്ച് ബിജെപി ഉദ്യോഗസ്ഥരുടെ തീർത്തും വെറുപ്പുളവാക്കുന്നതും അപകീർത്തികരവുമായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് മുസ്‌ലിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പാകിസ്ഥാന്‍റെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ട്വീറ്റ് ചെയ്‌തു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനും സമാധാനത്തോടെ തങ്ങളുടെ വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നതിനും ആചരിക്കുന്നതിനും അവരെ അനുവദിക്കുന്നതിനും ഇന്ത്യ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

ന്യൂഡൽഹിയിൽ, പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്‌തിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതിനെ അപലപിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ബിജെപി പ്രസ്‌താവന ഇറക്കിയിരുന്നു. കൂടാതെ, ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ പ്രത്യയശാസ്ത്രത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കില്ലെന്നും ബിജെപി പ്രസ്‌താവനയിൽ അവകാശപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും ഇഷ്‌ടമുള്ള ഏത് മതവും പിന്‍തുടരാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും അവകാശം നൽകുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയെ, എല്ലാവരും തുല്യരായ മഹത്തായ രാജ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാവരും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തുന്നതിലും പ്രതിജ്ഞാബദ്ധരാണ് - ബിജെപി പ്രസ്‌താവനയിൽ അവകാശപ്പെട്ടു.

സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പ്രസ്‌താവനയിറക്കി. ചില വ്യക്‌തികൾ നടത്തിയ പ്രസ്‌താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. ഇത് വ്യക്‌തിപരമായ കാഴ്‌ചപ്പാടുകളാണ്. പ്രസ്‌താവനയിലൂടെ ഇന്ത്യ അറിയിച്ചു.അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന പാരമ്പര്യമാണ് ഇന്ത്യ ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നുണ്ട് - ഇന്ത്യ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

Also read: ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ ; ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തറും കുവൈത്തും

ABOUT THE AUTHOR

...view details