ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി ഇന്‍റലിജൻസ് മേധാവികളുടെ യോഗം വിളിച്ച് പാകിസ്ഥാൻ. റഷ്യ, ചൈന, ഇറാൻ, കസഖിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്‍റലിജൻസ് മേധാവികളുടെ യോഗമാണ് വിളിച്ചത്.
പാകിസ്ഥാൻ ഐഎസ്‌ഐ ഡയറക്‌ടർ ജനറൽ ജനറൽ ഫായിസ് ഹമീദാണ് യോഗം വിളിച്ചതെന്ന് ഇന്‍റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അഫ്‌ഗാനിസ്ഥാനിലും മേഖലയിലും സമാധാനം പുലർത്താൻ സത്യസന്ധമായ ശ്രമമാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.