ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പാകിസ്ഥാൻ വെടിവയ്‌പും ഷെല്ലാക്രമണവും നടത്തി. പാകിസ്ഥാന്‍റെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. നായബ് സുബേദാര്‍ രവീന്ദര്‍ ആണ് കൊല്ലപ്പെട്ടത്.നിയന്ത്രണ രേഖയിലും ഫോർവേഡ് പോസ്റ്റുകളിലുമാണ് വെടിവയ്‌പും ഷെല്ലാക്രമണവും നടന്നതെന്നും നൗഷേറ സെക്‌ടറിലാണ് രണ്ട് തവണയായി ആക്രമണം നടന്നതെന്നും അധികൃതർ പറഞ്ഞു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും അധികൃതർ വ്യക്തമാക്കി.
രജൗരിയിൽ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു - pak attack at naushere district
രജൗരിയിലെ നൗഷേറ സെക്‌ടറിലെ ഫോർവേഡ് പോസ്റ്റുകളിലും നിയന്ത്രണ രേഖയിലുമാണ് പാക് ഷെല്ലാക്രമണം നടത്തിയത്
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പാക് ഷെല്ലാക്രമണം
കഴിഞ്ഞ വർഷം നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ 5,100 വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിലായി 24 സുരക്ഷ സേന ഉദ്യോഗസ്ഥരടക്കം 36 പേർ കൊല്ലപ്പെട്ടു. 130ഓളം പേർക്ക് പരിക്കേറ്റു. പാകിസ്ഥാൻ തുടർച്ചയായി ഫോർവേഡ് പോസ്റ്റുകളിൽ ആക്രമണം നടത്തുകയാണെന്നും അതിർത്തിക്ക് സമീപം താമസിക്കുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Last Updated : Jan 1, 2021, 8:53 PM IST