കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരില്‍ വീണ്ടും പാകിസ്ഥാന്‍ ഷെല്‍ ആക്രമണം

നൗഷേര സെക്ടറില്‍ വൈകുന്നേരം 4.45 നാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ്‌ പറഞ്ഞു.

Pak Army shells areas along LoC in Rajouri  ജമ്മുകശ്‌മീരില്‍ വീണ്ടും പാകിസ്ഥാന്‍ ഷെല്‍ ആക്രമണം  ഷെല്‍ ആക്രമണം  പാകിസ്ഥാന്‍ ഷെല്‍ ആക്രമണം  നൗഷേര സെക്ടറില്‍ ആക്രമണം  Pak Army shells  line of control
ജമ്മുകശ്‌മീരില്‍ വീണ്ടും പാകിസ്ഥാന്‍ ഷെല്‍ ആക്രമണം

By

Published : Jan 2, 2021, 7:51 PM IST

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം വീണ്ടും പാകിസ്ഥാന്‍ ഷെല്‍ ആക്രമണം. രജൗരിയിലെ നൗഷേര സെക്ടറില്‍ വൈകുന്നേരം 4.45ന്‌ യാതൊരു പ്രകോപനം കൂടാതെ പാക്‌ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ്‌ പറഞ്ഞു‌. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. നൗഷേര സെക്ടറില്‍ വെള്ളിയാഴ്‌ച നടന്ന പാക്‌ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ ഏറ്റവുമധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2020ലാണെന്നാണ് റിപ്പോര്‍ട്ട്. 5,100 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതുവരെ ഇന്ത്യയുടെ ഭാഗത്ത് നിന്നും 36 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details