ശ്രീനഗർ: പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തിയുടെ അമ്മയായ ഗുൽഷന്‍ നസീറിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നടപടിയെ അപലപിച്ച് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി). ഇഡിയുടെ നടപടി അപമാനകരവും നിർബന്ധിതവുമായിരുന്നുവെന്ന് പിഎജിഡി പറഞ്ഞു.
മെഹബൂബ മുഫ്തിയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് 'ലജ്ജാവഹം' - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്
പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ വക്താവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഇഡിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്.
Also read: ജൂലൈ പകുതിയോടെ പുതിയ ഗവർണർ എത്തും: പ്രമോദ് സാവന്ത്
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ ഓഫിസിൽ ഹാജരാകണമെന്ന് മുഫ്തിയുടെ അമ്മയോട് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാരിന്‍റെ കുതന്ത്രമാണെന്നും ഡിലിമിറ്റേഷൻ കമ്മിഷനെ കാണാൻ പിഡിപി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് സമൻസ് പുറപ്പെടുവിച്ചതെന്നും പിഎജിഡി വക്താവ് മുഹമ്മദ് യൂസഫ് തരിഗാമി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് അടിച്ചമർത്താന്‍ ശ്രമിക്കുന്നത് ന്യായമായ ആവശ്യങ്ങളെ നിശബ്ദമാക്കാനുള്ള സർക്കാരിന്‍റെ തന്ത്രമാണെന്നും ഇത്തരം പ്രതികാര നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.