ഭുവനേശ്വര്‍ : കാന്തിര ഗ്രാമ അധ്യാപകൻ പത്മശ്രീ നന്ദ കിഷോര്‍ പ്രുസ്തി അന്തരിച്ചു. 104 വയസായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പത്മശ്രീ നന്ദ കിഷോര്‍ പ്രുസ്തി അന്തരിച്ചു - നന്ദ മാസ്റ്റര്‍
കൊവിഡാനന്തര ചികിത്സക്കിടെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പത്മശ്രീ നന്ദ കിഷോര്‍ പ്രുസ്തി അന്തരിച്ചു
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു നന്ദ കിഷോര്‍ പ്രുസ്തിയുടെ ജീവിതം. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നന്ദ മാസ്റ്റര്‍ ഗ്രാമത്തിലെ മുഴുവൻ പേരുടെയും അധ്യാപകനായിരുന്നു. രാജ്യം ഈ വര്‍ഷം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കാന്തിര ഗ്രാമത്തില്‍ താത്കാലികമായി മുളയും കല്ലും കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലില്‍ ഇരുന്നാണ് അദ്ദേഹം ഗ്രാമീണര്‍ക്ക് അക്ഷരം പകര്‍ന്നത്.