ന്യൂഡല്‍ഹി: ഒഡിഷയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പത്‌മശ്രീ പുരസ്‌കാര ജേതാവുമായ ശാന്തി ദേവി(87) വിടവാങ്ങി. ഒഡിഷയിലെ റയഗഡ ജില്ലയിലെ ഗുനുപുരയിലെ സ്വവസതിയില്‍ വച്ച് ഇന്നലെ രാത്രയിലായിരുന്നു അന്ത്യം.
ശാന്തി ദേവിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിലെ നിരാലംബരുടെ ശബ്‌ദമായി ശാന്തിദേവി ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ആരോഗ്യമുള്ളതും ന്യായവും നിലനില്‍ക്കുന്ന സമൂഹത്തിന്‍റെ നിര്‍മിതിക്കായി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച വ്യക്‌തിയാണ് ശാന്തി ദേവിയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.