ന്യൂഡൽഹി: ഡൽഹിയിലെ ഓക്സിജൻ ക്ഷാമം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പല ആശുപത്രികളിലും 6 മുതൽ 12 മണിക്കൂർ വരെ ഉപയോഗിക്കാനുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ.
ഡൽഹിയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി - ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ
കിടക്കകളുടെ കാര്യത്തിലും സമാനസ്ഥിതിയെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍.
ഐസിയു കിടക്കകളുടെ കാര്യത്തിലും സമാന പ്രതിസന്ധിയാണ് രാജ്യ തലസ്ഥാനം നേരിടുന്നത്. കേന്ദ്രം അനുവദിച്ച 378 മെട്രിക് ടൺ ഓക്സിജൻ എത്താതിരുന്നതാണ് സ്ഥിതി വഷളാക്കാന്‍ ഇടയായി. കേന്ദ്രത്തോട് അഭ്യർഥിച്ച 7,000 കിടക്കകളിൽ രണ്ടായിരത്തോളം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്‍റെ നാലാം തരംഗത്തിൽ ഡൽഹിയിലെ ആരോഗ്യ സംവിധാനങ്ങൾ അടിയറവുപറയുന്ന കാഴ്ചയാണ് കുറച്ചുദിവസങ്ങളായി കാണാൻ സാധിക്കുന്നത്. ബുധനാഴ്ച മാത്രം 24,638 പുതിയ കേസുകളും 249 മരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ 85,364 പേർ ചികിത്സയിലുണ്ട്.