ബംഗളൂരു: ഓക്‌സിജന്‍റെ കുറവ് മൂലം കർണാടകയിലെ ശ്രീ ഭഞ്ജി ഡി ഖിംജി ലൈഫ്‌ലൈൻ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന അഞ്ച് രോഗികൾ മരിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവം. എന്നാൽ, ഓക്‌സിജന്‍റെ കുറവ് മൂലമാണ് മരണമുണ്ടായതെന്ന ആരോപണം ആശുപത്രി സന്ദർശിച്ച ജില്ലാ ആരോഗ്യ ഓഫീസർ ഡോ. യശ്വന്ത് മഡിങ്കർ തള്ളി.
കർണാടകയിൽ ഓക്‌സിജൻ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു - covid death
അതേസമയം ഓക്‌സിജന്‍റെ കുറവ് മൂലമാണ് മരണമുണ്ടായതെന്ന ആരോപണം ആശുപത്രി സന്ദർശിച്ച ജില്ലാ ആരോഗ്യ ഓഫീസർ ഡോ. യശ്വന്ത് മഡിങ്കർ തള്ളി.

മെഡിക്കൽ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമായ ചിത്രം പുറത്തുവരൂ എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രാമരാജൻ പറഞ്ഞു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ചില കൊവിഡ് രോഗികൾ ഉൾപ്പെടെ തിങ്കളാഴ്‌ച 24 ഓളം രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിരുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം നിരവധി ആശുപത്രികളിൽ ഓക്‌സിജന്‍റെ കുറവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ നിരവധി മരണവും രേഖപ്പടുത്തുന്നുണ്ട്. അതേസമയം കർണാടകയിൽ ചൊവ്വാഴ്‌ച 44,631 പുതിയ കൊവിഡ് കേസുകളും 292 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവം നിഷേധിച്ച് അധികൃതര്‍