ഭോപ്പാൽ: ഓക്‌സിജൻ സിലിണ്ടറുകൾ അനധികൃതമായി വിൽപ്പന നടത്തിയ അഞ്ച് ജീവനക്കാരെ മർദിച്ചതിന് സ്വകാര്യ ഓക്‌സിജൻ പ്ലാന്‍റ് ഉടമയ്ക്കും മകൾക്കും കൂട്ടാളികൾക്കുമെതിരെ ഇൻഡോർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഉടമയുടെ അനുമതിയില്ലാതെ ഓക്സികൻ സിലിണ്ടറുകൾ വിറ്റ ജീവനക്കാരെ ഓഫിസിലേക്ക് വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് അക്രമത്തിനിരയായവർ പറഞ്ഞു. അക്രമിച്ചവരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.