കേരളം

kerala

ETV Bharat / bharat

വായുമാര്‍ഗം ഓക്‌സിജന്‍; ആശ്വാസവുമായി യുഎസ് - oxygen deficiency news

വന്‍തോതില്‍ ഓക്‌സിജനാണ് വായുമാര്‍ഗം യുഎസ്‌ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെയാണ് നടപടി

ഓക്‌സിജന്‍ ക്ഷാമം വാര്‍ത്ത യുഎസ്‌ ഓക്‌സിജന്‍ വാര്‍ത്ത oxygen deficiency news us oxygen news
ഓക്‌സിജന്‍

By

Published : Apr 26, 2021, 7:40 AM IST

വാഷിങ്‌ടണ്‍:കൊവിഡിനെ തുടര്‍ന്ന് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായ ഇന്ത്യയ്ക്ക് യുഎസിന്‍റെ കൈത്താങ്ങ്. യുഎസില്‍ നിന്നും വന്‍തോതില്‍ ഓക്‌സിജന്‍ വായുമാര്‍ഗം എത്തിക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്നും 300 ടണില്‍ അധികം ഓക്‌സിജന്‍ ഞായറാഴ്‌ച അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം കൂടി അഞ്ച് ടണ്‍ ഓക്‌സിജനുമായി ന്യൂയോര്‍ക്കില്‍ നിന്നും ഇന്ത്യയിലെത്തും. യാത്രാ വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ കൂടാതെ മരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ചികിത്സാ സഹായങ്ങളും അനുവദിക്കാനുള്ള നീക്കമാണ് യുഎസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

അടിയന്തര സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബന്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്‌പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ഇന്ത്യക്ക് അനുവദിക്കാനും അമേരിക്ക നീക്കം നടത്തുന്നുണ്ട്.

ഞായറാഴ്‌ച മാത്രം 3.49 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായി. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് 54 ശതമാനം രോഗവും റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തെ കൂടാതെ മഹാരാഷ്‌ട്രയും ഉത്തര്‍പ്രദേശും ഗുജറാത്തും ഉള്‍പ്പെടും.

ABOUT THE AUTHOR

...view details