ന്യൂഡൽഹി: 225 മെട്രിക് ടൺ ഓക്‌സിജനുമായി ഗുജറാത്തിലെ ഹാപയിൽ നിന്നും ഓക്‌സിജൻ എക്‌സ്‌പ്രസ് ഡൽഹിയിലെത്തി. ഇതാദ്യമായാണ് ഇത്രയും വലിയ അളവിൽ ഓക്‌സിജൻ ട്രെയിനിൽ മാത്രമായി എത്തിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം 11 ടാങ്കറുകളിലായി 224.67 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) നിറച്ച മറ്റൊരു ഓക്സിജൻ എക്സ്പ്രസ് ഗുജറാത്തിൽ നിന്ന് ഡൽഹിയിലെത്തിയിരുന്നു. ഇതുവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജനുമായി 68 ഓക്‌സിജൻ എക്‌സ്‌പ്രസുകളാണ് സർവീസ് നടത്തിയിട്ടുള്ളതെന്ന് റെയിൽവേ അറിയിച്ചു.
ഹാപയിൽ നിന്നുള്ള ഓക്സിജൻ എക്‌സ്‌പ്രസ് ഡൽഹിയിലെത്തി - LMO arrives Delhi from Hapa
ഇതുവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജനുമായി 68 ഓക്‌സിജൻ എക്‌സ്‌പ്രസുകളാണ് സർവീസ് നടത്തിയിട്ടുള്ളതെന്ന് റെയിൽവേ അറിയിച്ചു.
ഹാപയിൽ നിന്നുള്ള എക്‌സ്‌പ്രസ് ഡൽഹിയിലെത്തി
നിലവിൽ 293 മെട്രിക് ടൺ ഓക്‌സിജൻ മഹാരാഷ്‌ട്രയിലേക്കും 1230 മെട്രിക് ടൺ ഓക്‌സിജൻ ഉത്തർപ്രദേശിലേക്കും 271 മെട്രിക് ടൺ ഓക്‌സിജൻ മധ്യപ്രദേശിലേക്കും 555 മെട്രിക് ടൺ ഓക്‌സിജൻ ഹരിയാനയിലേക്കും 123 മെട്രിക് ടൺ ഓക്‌സിജൻ തെലങ്കാനയിലേക്കും 40 മെട്രിക് ടൺ രാജസ്ഥാനിലേക്കും 1,679 മെട്രിക് ടൺ ഡൽഹിയിലേക്കും എത്തിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.