ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ 70 ടൺ ഓക്‌സിജനുമായി 'ഓക്സിജൻ എക്സ്പ്രസ്' ഡൽഹിയിൽ എത്തി. തലസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഓക്സ്ജൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
70 ടൺ ഓക്‌സിജനുമായി 'ഓക്സിജൻ എക്സ്പ്രസ്' ഡൽഹിയിൽ - റെയിൽവേ മന്ത്രി
ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്നുള്ള ഓക്‌സിജൻ എക്സ്‌പ്രസാണ് ഡൽഹിയിലെത്തിയത്.
ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്നുള്ള ഓക്‌സിജൻ എക്സ്‌പ്രസാണ് ഡൽഹിയിലെത്തിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ റെയിൽവേയുടെ സഹായം ഉണ്ടായിരിക്കുമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.
അംഗുൾ, കലിംഗ്‌നഗർ, റൂർക്കേല, റായ്‌ഗഡ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കും എൻസിആർ മേഖലയിലേക്കും ഓക്സിജൻ എത്തിക്കുന്നതിനെ പറ്റി തീരുമാനിച്ചിരുന്നതായി നേരത്തെ റെയിൽവേ അറിയിച്ചിരുന്നു. അതേസമയം കൊവിഡ് ബാധിച്ച് ഡൽഹിയിൽ 380ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പോസിറ്റീവിറ്റി നിരക്ക് 35 ശതമാനത്തിലധികമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.