ന്യൂഡൽഹി: 100 ടൺ മെഡിക്കൽ ഓക്‌സിജനുമായി ആദ്യത്തെ ഓക്‌സിജൻ എക്‌സ്‌പ്രസ് മൊറാദാബാദ് ജില്ലയിലെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ബൊക്കാരോയിൽ നിന്ന് പുറപ്പെട്ട എക്‌സ്‌പ്രസ് ശനിയാഴ്‌ച രാത്രിയോടെ മൊറാദാബാദിലെത്തിയെന്നും ഈ ഓക്‌സിജൻ ബറേലിയിലേക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനോടകം തന്നെ ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ 540 ലധികം ടാങ്കറുകളിലായി 8700 മെട്രിക് ടൺ ഓക്‌സിജൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ദിനംപ്രതി 800 മെട്രിക് ടണ്ണോളം എൽഎംഒ വീതം രാജ്യത്തിന് വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Also Read:സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ എത്തി