പ്രാണവായുവുമായി ''ഓക്‌സിജൻ എക്‌സ്‌പ്രസ്''വിശാഖപട്ടണത്ത് നിന്ന് മഹാരാഷ്ട്രയിലേക്ക് - Maharashtra from Visakhapatnam
എൽഎംഒ നിറച്ച ഏഴ് ടാങ്കറുകൾ ഇന്ത്യൻ റെയിൽവേയുടെ റോ റോ സർവ്വീസ് വഴിയാണ് എത്തിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു
മുംബൈ:ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ (എൽഎംഒ) ടാങ്കറുകൾ വഹിച്ചുള്ള ആദ്യ ''ഓക്‌സിജൻ എക്‌സ്‌പ്രസ്'' വിശാഖപട്ടണത്ത് നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചു. എൽഎംഒ നിറച്ച ഏഴ് ടാങ്കറുകൾ ഇന്ത്യൻ റെയിൽവേയുടെ റോ റോ സർവ്വീസ് വഴിയാണ് എത്തിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ട്രെയിനുകളിലൂടെ ഓക്‌സിജന്‍റെ നീക്കം റോഡ് ഗതാഗതത്തേക്കാൾ വളരെ വേഗത്തിൽ നടപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശാഖപട്ടണത്തെക്കൂടാതെ ജംഷഡ്‌പൂർ, റൂർക്കേല ,ബൊക്കാറോ എന്നിവിടങ്ങലിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്‌പ്രസുകളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിെലത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.