ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 25,629 മെട്രിക് ടണ്ണിൽ അധികം ഓക്സിജൻ വിതരണം ചെയ്‌തെന്ന് റെയിൽവെ മന്ത്രാലയം. ആകെ 15,03 ടാങ്കറുകൾ ഉപയോഗിച്ചു. നിലവിൽ 368 ഓക്സിജൻ എക്‌സ്പ്രസുകൾ ഓട്ടം പൂർത്തിയാക്കി. ഇപ്പോൾ 482 മെട്രിക് ടണ്‍ ഓക്സിജനുമായി ഏഴു ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും റെയിൽവെ അറിയിച്ചു.
25,629 മെട്രിക് ടൺ ഓക്സിജൻ ഇതുവരെ വിതരണം ചെയ്‌തെന്ന് റെയിൽവെ - ഓക്സിജൻ ക്ഷാമം
നിലവിൽ 368 ഓക്സിജൻ എക്‌സ്പ്രസുകൾ ഓട്ടം പൂർത്തിയാക്കി.
![25,629 മെട്രിക് ടൺ ഓക്സിജൻ ഇതുവരെ വിതരണം ചെയ്‌തെന്ന് റെയിൽവെ indian railway oxygen express oxygen shortage ഓക്സിജൻ എക്‌സ്പ്രസ് ഇന്ത്യൻ റെയിൽവെ ഓക്സിജൻ വിതരണം ഓക്സിജൻ ക്ഷാമം covid surge india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12026254-652-12026254-1622888407377.jpg)
Also Read: ഒഡിഷയിൽ കൊവിഡ് രോഗികൾ എട്ട് ലക്ഷം പിന്നിട്ടു
കേരളം ഉൾപ്പടെ 15 സംസ്ഥാനങ്ങളിലേക്കാണ് ഓക്സിജൻ എക്സ്‌പ്രസുകൾ ഓക്സിജൻ വിതരണം നടത്തിയത്. മഹാരാഷ്ട്രയിൽ- 614 മെട്രിക് ടൺ (എംടി) ഉത്തർപ്രദേശ്- 3797 എംടി, മധ്യപ്രദേശിൽ- 656 (എംടി), ഡൽഹി- 5790 എംടി , ഹരിയാന- 2212 എംടി, രാജസ്ഥാൻ 98 എംടി, കർണാടക- 3097 എംടി, ഉത്തരാഖണ്ഡ്- 320 എംടി, തമിഴ്‌നാട്- 2787, ആന്ധ്ര- 2602 എംടി, പഞ്ചാബ്- 225 എംടി, കേരളം- 513 എംടി, തെലങ്കാന- 2474 എംടി, ജാർഖണ്ഡ്- 38 എംടി, അസം- 400 എംടി എന്നിങ്ങനെയാണ് ഓക്സിജൻ എക്സ്‌പ്രസ് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്‌ത ഓക്സിജന്‍റെ കണക്ക്.