ന്യൂഡല്‍ഹി: ജയ്‌പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 കൊവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഇന്നലെയായിരുന്നു ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് കൂട്ടമരണം സംഭവിച്ചത്. 200 ഓളം രേഗികളുടെ നില അതീവഗുരുതരമായിരുന്നു. ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്തെങ്കില്‍ പ്ലാസ്മയ്ക്കും മറ്റ് കാര്യങ്ങൾക്കുമായി ഞങ്ങൾ പരിശ്രമിച്ചത് പോലെ ഓക്സിജൻ കൈകാര്യം ചെയ്യാനും ശ്രമിക്കാമായിരുന്നു, നിറ കണ്ണുകളോടെ മരണപ്പെട്ട രോഗിയുടെ ബന്ധു ഹരി സിംഗ് തോമര്‍ പറഞ്ഞു. ബില്ലിന്‍റെ കാര്യത്തില്‍ മാത്രമാണ് അവര്‍ക്ക് ആശങ്ക മറ്റൊരു കാര്യവും അവരെ ബാധിക്കുന്നില്ലെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു. ഗുരുതരാവസ്ഥയിലായ രോഗികളുടെ മരണത്തിന് കാരണം ഓക്സിജന്‍ കുറഞ്ഞതാണെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡികെ ബാലുജ പറഞ്ഞിരുന്നു.
Also Read:ഡല്‍ഹിയില്‍ അനധികൃതമായി സൂക്ഷിച്ച 48 ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു