ഹൈദരാബാദ് : കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കുമ്പോൾ ആശ്വാസമാവുകയാണ് തെലങ്കാനയിലെ സിഖ് സേവ സംഘടന. കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്കായി ഓക്സിജന്‍ ബാങ്ക് തുറന്നിരിക്കുകയാണ് കൂട്ടായ്മ. ' മിഷന്‍ ബ്രീത്ത് ലൈഫ്' എന്ന പേരിലാണ് പദ്ധതി. രോഗികൾക്ക് ആവശ്യമായ ഓക്സിജനും മരുന്നുകളും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗുരുദ്വാര ജനറൽ സെക്രട്ടറി ജോഗീന്ദർ സിങ് ഗുജ്‌റാള്‍ പറഞ്ഞു. വിവിധ വലിപ്പത്തിലുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ഇവര്‍ ലഭ്യമാക്കുന്നു. ഇതിനുപുറമെ ആവശ്യമുള്ള രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളും നൽകുന്നു.
'മിഷന്‍ ബ്രീത്ത് ലൈഫ്' ; കൈത്താങ്ങായി തെലങ്കാനയിലെ സിഖ് സേവ - ഹൈദരാബാദ്
കൊവിഡ് രോഗികൾക്കായി ഓക്സിജന്‍ ബാങ്ക് ആരംഭിച്ച് തെലങ്കാനയിലെ സിഖ് സംഘടന.'sikhshyderabad.com' എന്ന വെബ്സൈറ്റിൽ ഇവരുടെ സേവനങ്ങൾ ലഭ്യമാണ്.
Also read: തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍ നിയമ ലംഘകര്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക്
സംഘടനയുടെ സേവനങ്ങൾ പൂർണമായും സൗജന്യമാണ്. ഇത് മനുഷ്യരാശിക്കായുള്ള സേവനമാണെന്ന് ജോഗീന്ദർ സിങ് ഗുജ്‌റാള്‍ പറഞ്ഞു. ഓക്സിജന്‍ ആവശ്യമുള്ളവര്‍ sikhshyderabad.com' എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാല്‍ മതി. തുടർന്ന് സംഘടനയുടെ പ്രതിനിധികൾ ആവശ്യകത പരിശോധിക്കുകയും ഉപകരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് ലോക്ക്ഡൗൺ മൂലം പട്ടിണിയിലായ ആളുകൾക്കും സംഘടന സൗജന്യമായി ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. കൊവിഡ് കേസുകളുടെ ദിനംപ്രതിയുള്ള വർധനവാണ് സംഘടന രൂപീകരിക്കാന്‍ കാരണം. ഗ്രാമപ്രദേശങ്ങളിലടക്കം സേവനം ലഭ്യമാണെന്ന് സുരേന്ദർ സിങ് കൂട്ടിച്ചേർത്തു. നിലവിൽ മുൻനിര തൊഴിലാളികൾക്കായി ഗുരുദ്വാരയിൽ വാക്സിനേഷന്‍ ക്യാമ്പ് സ്ഥാപിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർഥിച്ചിരിക്കുകയാണ് സുരേന്ദർ സിങ്.