ഹൈദരാബാദ്:പഴയ നിസാമബാദ്, പഴയ ആദിലാബാദ് ജില്ലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിലെ നിർമ്മൽ ജില്ലയിലെ ഭൈൻസയിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ മുസ്ലിമീൻ മേധാവി രംഗത്തെത്തിയത്.
പഴയ നിസാമബാദ്, ആദിലാബാദ് ജില്ലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർഥിച്ച് ഒവൈസി - പഴയ ആദിലാബാദ്
ഭൈൻസ പട്ടണത്തിൽ 144 ഏർപ്പെടുത്തിയിട്ടുണ്ട്
പഴയ നിസാമബാദ്, പഴയ ആദിലാബാദ് ജില്ലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർഥിച്ച് ഒവൈസി
മാർച്ച് 7 ന് ഭൈൻസയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കുറച്ച് വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഭൈൻസ പട്ടണത്തിൽ 144 ഏർപ്പെടുത്തിയിട്ടുമുണ്ട്. 600 പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ജില്ലകളിൽ നിന്നുള്ള 40 ഉദ്യോഗസ്ഥരെയും പട്ടണത്തിൽ വിന്യസിച്ചിട്ടുണ്ട്.