ജമ്മു കശ്‌മീര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ റംബാനിൽ ട്രക്ക് ഇടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ചന്ദ്രോഗ് നിവാസിയായ ഹഫീസുള്ള ഷെയ്‌ഖിന്‍റെ മകൻ മുഹമ്മദ് ആസിഫാണ് മരണപ്പെട്ടത്. JK03C-1321 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ട്രക്ക് അമിത വേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അമിത വേഗത്തിലെത്തിയ ട്രക്കിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ റംബാനിൽ അമിത വേഗത്തിലെത്തിയ ട്രക്കിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു
അമിത വേഗത്തിലെത്തിയ ട്രക്കിടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം
അപകടത്തിന് ശേഷം ഗുരുതര പരിക്കുകളോടെ കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്‍വീര്‍ അഹമ്മദ് എന്നയാളാണ് ട്രക്ക് ഓടിച്ചിരുന്നതെന്നും ഇയാള്‍ക്കെതിരെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Last Updated : Aug 24, 2022, 8:10 PM IST