ഭോപ്പാൽ(മധ്യപ്രദേശ്): അമിത വേഗത്തിലെത്തിയ കാർ പൊലീസ് പട്രോളിങ് സംഘത്തിനുനേരെ പാഞ്ഞുകയറി അപകടം. ശനിയാഴ്‌ച (17.09.2022) രാത്രി മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അപകടത്തിൽ ഒരു പൊലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു.
പട്രോളിങ് സംഘത്തിനുനേരെ കാർ പാഞ്ഞുകയറി; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് - കാർ
മധ്യപ്രദേശിലെ ഭോപ്പാലിലാണ് പൊലീസ് പട്രോളിങ് സംഘത്തിനുനേരെ അമിത വേഗത്തിലെത്തിയ കാർ പാഞ്ഞുകയറിയത്.
പെട്രോളിങ് സംഘത്തിനുനേരെ കാർ പാഞ്ഞുകയറി; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വഴിയരികിൽ നിൽക്കുന്ന നാല് പേരടങ്ങുന്ന പട്രോളിങ് സംഘത്തിനുനേരെ അമിത വേഗത്തിലെത്തുന്ന കാർ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
സംഭവത്തിന് ശേഷം കാർ പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.