ഭോപ്പാൽ:ഇന്ത്യയിൽ ആറിലധികം കൊവിഡ് വാക്‌സിനുകൾ പുതിയതായി നിർമിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതുവരെ രാജ്യത്ത് 1.84 ഡോസ് കൊവിഡ് വാക്‌സിനാണ് രാജ്യത്ത് നൽകിയതെന്നും 23 കോടിയിലധികം പരിശോധനകൾ നടത്തിയതായും അദ്ദേഹം കൂട്ടിചേർത്തു. ശനിയാഴ്‌ച രാവിലെ വരെ രാജ്യത്ത് 1.84 കോടി വാക്‌സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. 20 ലക്ഷം പേർക്ക് ഇന്നലെ കുത്തിവെപ്പെടുത്തു.
രാജ്യത്ത് ആറ് പുതിയ കൊവിഡ് വാക്‌സിനുകൾ ഒരുങ്ങുന്നതായി ആരോഗ്യമന്ത്രി ഹർഷവർധൻ - കേന്ദ്ര ആരോഗ്യ മന്ത്രി വാർത്ത
വാക്‌സിൻ ലഭിക്കുമെന്ന് കരുതി ആരും കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് ആറ് പുതിയ കൊവിഡ് വാക്‌സിനുകൾ ഒരുങ്ങുന്നതായി ഹർഷവർധൻ
കൊവിഡ് പരിശോധനക്കായി രാജ്യത്ത് ഒരു ലബോറട്ടറി മാത്രം ഉണ്ടായിരുന്നിടത്ത് നിലവിൽ 2,412 ലബോറട്ടറികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ കൊവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവ് ശ്രദ്ധക്കുറവ് മൂലമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വാക്‌സിൻ ലഭിക്കുമെന്ന് കരുതി ആരും കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.