ന്യൂഡൽഹി:രാജ്യത്ത് വിതരണം ചെയ്‌ത ആകെ കൊവിഡ് വാക്‌സിന്‍ ഡോസുകൾ 96 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണി വരെ 46,23,892 പ്രതിദിന വാക്‌സിന്‍ ഡോസുകൾ നൽകി. രാത്രിയിലെ അന്തിമ റിപ്പോർട്ടുകൾ സമാഹരിക്കുന്നതോടെ വാക്‌സിനേഷന്‍റെ കണക്കില്‍ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം അറിയിച്ചു.
വാക്‌സിനേഷനില്‍ റെക്കോഡിട്ട് ഇന്ത്യ; വിതരണം ചെയ്‌തത് 96 കോടി ഡോസുകള്‍ - കേന്ദ്ര ആരോഗ്യ മന്ത്രാലയം
ചൊവ്വാഴ്‌ചത്തെ പ്രതിദിന വാക്‌സിനേഷന്‍ കണക്കുപ്രകാരം 46,23,892 ഡോസുകളാണ് വിതരണം ചെയ്‌തത്.
ALSO READ:10 വര്‍ഷം ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞു; ഡല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരന്‍ പിടിയില്‍
ജനുവരി 16 ന് ആദ്യഘട്ടമെന്ന നിലയ്‌ക്ക് ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്‌പ് നൽകിയാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. എല്ലാ മുൻനിര പോരാളികള്‍ക്കും ഫെബ്രുവരി രണ്ടുമുതലാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങിയത്. ഏപ്രിൽ ഒന്ന് മുതൽ രാജ്യം 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ നല്‍കിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.