ന്യൂഡൽഹി:ഏപ്രിൽ 19 മുതൽ 590 ടാങ്കറുകളിലായി 9,440 ടണ്ണിലധികം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ രാജ്യത്തൊട്ടാകെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തിയതായി ഇന്ത്യൻ റെയിൽവേ. 150 ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഇതുവരെ യാത്ര പൂർത്തിയാക്കി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൽ എത്തിച്ചിട്ടുണ്ട്. 55 ടാങ്കറുകളിലായി 970 ടണ്ണിലധികം ഓക്സിജനുമായി പന്ത്രണ്ട് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ ഓടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ റെയില്‍വെ ഇതുവരെ എത്തിച്ചത് 9,440 മെട്രിക് ടെണ്ണിലധികം ഓക്സിജൻ - മെഡിക്കൽ ഓക്സിജൻ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള സഹായം ഇന്ത്യൻ റെയിവേ എക്സ്പ്രസ് ട്രെയിനുകളിലൂടെ നൽകിയിട്ടുണ്ട്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള സഹായം ഇന്ത്യൻ റെയിവേ എക്സ്പ്രസ് ട്രെയിനുകളിലൂടെ നൽകിയിട്ടുണ്ട്. അതേസമയം രാജ്യതലസ്ഥാന മേഖലയിൽ 5,000 ടണ്ണിലധികം ഓക്സിജൻ ഇന്ത്യൻ റെയിൽവേ വിവിധ ഇടങ്ങളിൽ നിന്നായി എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓരോ ദിവസവും 800 ടൺ ഓക്സിജനാണ് രാജ്യത്തുടനീളം വിതരണം ചെയ്യുന്നത്. 118 ഓക്സിജനാണ് കേരളത്തിനായി ആദ്യം ഓക്സിജൻ എക്സ്പ്രസ് എറണാകുളത്ത് എത്തിച്ചത്.
Also read: സ്‌പുട്‌നിക് വാക്‌സിൻ്റെ രണ്ടാം ബാച്ച് ഹൈദരാബാദിൽ എത്തി