ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 79 ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 17 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. 16.37 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും യുടിമാർക്കും സൗജന്യമായി നൽകിയിട്ടുണ്ട്. ഇതുവരെ 15,58,48,782 ഡോസുകൾ പാഴായെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. 79,13,518 അധികം കൊവിഡ് വാക്സിനുകൾ ലഭ്യമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 17,31,110 ലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും യുടിമാർക്കും ലഭിക്കും.
79 ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ ലഭ്യം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 17 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയ്ക്ക് 17,50,620 കൊവിഷീൽഡും 5,76,890 കൊവാക്സിനും അനുവദിച്ചിട്ടുണ്ട്. ഡൽഹിയ്‌ക്ക് 3,73,760 കൊവിഷീൽഡും 1,23,170 കൊവാക്സിൻ ഡോസുകളും അനുവദിച്ചു. ഛത്തീസ്ഗഡിന് 6,47,300 കൊവിഷീൽഡും 2,13,300 കൊവാക്‌സിൻ ഡോസും പശ്ചിമ ബംഗാളിൽ 9,95,300 കൊവിഷീൽഡും 3,27,980 കൊവാക്സിൻ ഡോസുകളും ഉത്തർപ്രദേശിന് 13,49,850 കൊവിഷീൽഡും 4,11,870 കൊവാക്സിൻ ഡോസുകളും രാജസ്ഥാന് 12,92,460 കൊവിഷീൽഡും 4,42,390 കൊവാക്സിൻ ഡോസുകളുമാണ് അനുവദിച്ചിരിക്കുന്നത്.
കേരളത്തിന് 6,84,070 കൊവിഷീൽഡും 2,25,430 കൊവാക്സിൻ ഡോസുകളും പഞ്ചാബ് 4,63,710 കൊവിഷീൽഡും 1,52,810 കൊവാക്സിൻ ഡോസുകളും ഗുജറാത്തിന് 12,48,700 കൊവിഷീൽഡും 4,11,490 കൊവാക്സിൻ ഡോസുകളും നൽകി. 18 വയസിനും 45 വയസിനുമിടയിൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പിനുള്ള രജിസ്ട്രേഷൻ ഏപ്രിൽ 28 മുതൽ ആരംഭിച്ചിരുന്നു. കൊവിൻ പോർട്ടൽ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.