കേരളം

kerala

ETV Bharat / bharat

ലോക്ക്ഡൗൺ നിയമലംഘനം; ഹൈദരാബാദില്‍ പ്രതിദിനം 7,000 കേസുകളെന്ന് പൊലീസ് കമ്മീഷണർ - ഹൈദരാബാദ്

തെലങ്കാനയില്‍ ചൊവ്വാഴ്ച 3821 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,60,141 ആയി ഉയർന്നു.

Over 7,000 cases on average daily for lockdown violations in Hyderabad, says Police Commissioner Over 7,000 cases Hyderabad Police Commissioner ലോക്ക്ഡൗൺ നിയമലംഘനം; ഹൈദരാബാദില്‍ പ്രതിദിനം 7,000 കേസുകൾ ഉണ്ടെന്ന് പൊലീസ് കമ്മീഷണർ ലോക്ക്ഡൗൺ നിയമലംഘനം ഹൈദരാബാദില്‍ പ്രതിദിനം 7,000 കേസുകൾ ഉണ്ടെന്ന് പൊലീസ് കമ്മീഷണർ ഹൈദരാബാദ് പൊലീസ് കമ്മീഷണർ
ലോക്ക്ഡൗൺ നിയമലംഘനം; ഹൈദരാബാദില്‍ പ്രതിദിനം 7,000 കേസുകൾ ഉണ്ടെന്ന് പൊലീസ് കമ്മീഷണർ

By

Published : May 26, 2021, 11:33 AM IST

ഹൈദരാബാദ്: ലോക്ക്ഡൗണില്‍ ഹൈദരാബാദില്‍ മാത്രം ദിനംപ്രതി നിയമലംഘനത്തിന് 7,000 മുതൽ 8,000 വരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഏകദേശം 4,000 മുതൽ 5,000 വരെ വാഹനങ്ങൾ ദിവസേന പിടിച്ചെടുക്കുന്നു. തെലങ്കാനയിൽ ലോക്ക്ഡൗൺ നടപ്പാക്കാനും നിയന്ത്രണങ്ങൾ ഉറപ്പാക്കാനും പൊലീസ് തെരുവുകളിൽ പെട്രോളിങ് നടത്തുന്നുണ്ട്.

Read Also…..കൊവിഡ് പ്രതിരോധം: കൈത്താങ്ങായി തെലങ്കാന ഇൻഡസ്ട്രിയലിസ്റ്റ്സ് ഫെഡറേഷൻ

ലോക്ക്ഡൗൺ നടപ്പിലാക്കിയതിനാൽ, മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഹൈദരാബാദിലെ വിവിധ റോഡുകളിൽ സഞ്ചരിച്ച് ലോക്ക്ഡൗൺ ശരിയായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നു. യാത്രാ പാസുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹൈദരാബാദ് കമ്മീഷണർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ മെയ് 30 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തെലങ്കാനയില്‍ ചൊവ്വാഴ്ച 3821 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,60,141 ആയി ഉയർന്നു. 23 മരണങ്ങള്‍ നടന്നതോടെ ആകെ മരണസംഖ്യ 3,169 ആയി ഉയര്‍ന്നു.

ABOUT THE AUTHOR

...view details